രണ്ടാം പാദത്തിൽ 34 ബില്യൺ റിയാലിന്റെ ബജറ്റ് കമ്മി; റിപ്പോർട്ടുമായി സൗദി ധനകാര്യ മന്ത്രാലയം

 

ഈ വർഷത്തെ രണ്ടാം പാദത്തിലെ ബജറ്റ് പ്രകടന റിപ്പോർട്ട് സൗദി ധനകാര്യ മന്ത്രാലയം പുറത്തുവിട്ടു. രണ്ടാം പാദത്തിൽ ആകെ വരുമാനം 338.8 ബില്യൺ റിയാലും, ആകെ ചെലവ് 373 ബില്യൺ റിയാലുമാണ് രേഖപ്പെടുത്തിയത്. വരുമാനത്തേക്കാൾ ചെലവ് ഉയർന്നതിനെ തുടർന്ന് ഈ പാദത്തിൽ 34.28 ബില്യൺ റിയാലിന്റെ ബജറ്റ് കമ്മി രേഖപ്പെടുത്തി.

അതേസമയം, സൗദിയുടെ എണ്ണ വരുമാനം 185.1 ബില്യൺ റിയാലായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എണ്ണ വരുമാനത്തിൽ 22 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. എണ്ണ ഇതര വരുമാനം മൂന്ന് ശതമാനം വർധിച്ച് 153.7 ബില്യൺ റിയാലിലെത്തി.

സർക്കാരിന്റെ പ്രധാന വികസന പദ്ധതികൾക്കും മെഗാ പ്രോജക്ടുകൾക്കുമുള്ള വലിയ തുക ചെലവഴിക്കുന്നത് തുടരുന്നതിനിടയിലാണ് ബജറ്റ് കമ്മി ഉണ്ടായതെങ്കിലും, വിഷൻ 2030-ന്റെ ഭാഗമായുള്ള സാമ്പത്തിക വൈവിധ്യവൽക്കരണ നടപടികൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.