ഒരു ഇടവേളക്കു ശേഷം സംസ്ഥാനത്ത് സ്വർണവില ഉയർന്നു
Jun 26, 2026, 13:51 IST
സംസ്ഥാനത്തെ സ്വർണവില ഉയർന്നു. തുടർച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് വീണ്ടും വില ഉയർന്നിരിക്കുന്നത്. ഇന്ന് പവന് 880 രൂപയാണ് കൂടിയത്. ഗ്രാമിന് 110 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 103640 രൂപയായി. ഗ്രാമിന് ഇന്ന് 12955 രൂപയും നൽകേണ്ടതായി വരും.ഇന്നലെ പവന് രണ്ടായിരത്തിലേറെ രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില പവന് ഒരു ലക്ഷത്തിൽ താഴെ എത്തിയേക്കുമെന്ന് വിലയിരുത്തൽ ഉണ്ടായിരുന്നു.