സ്വർണം വില താഴേക്ക്
Jun 24, 2026, 16:28 IST
സ്വർണ വില താഴേക്ക്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഏകദേശം 12 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016 ഡിസംബർ മുതൽ ഇത്രയും വലിയ ഇടിവ് ആദ്യമാണെന്ന് നിരീക്ഷകർ പറയുന്നു.സംസ്ഥാനത്ത് ഇന്ന് പവന് 200 രൂപ കുറഞ്ഞ് 1,05,840 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,230 രൂപയായി. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം 5,280 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5840 രൂപയുടെ ഇടിവു കൂടി രേഖപ്പെടുത്തിയാൽ സംസ്ഥാനത്തെ സ്വർണ വില ഒരു ലക്ഷത്തിൽ താഴെയാകും.നിലവിൽ സാഹചര്യം അനുസരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പവൻ വില 90,000ത്തിലെത്തിയേക്കാമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.