സ്വര്‍ണവിലയില്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 760 രൂപ
Sep 9, 2026, 12:18 IST
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒറ്റയടിക്ക് 760 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,160 രൂപയായി. ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 14,145 രൂപയാണ് വില.കഴിഞ്ഞ ദിവസം സ്വർണവില ഉയർന്നിരുന്നു. പവന് 880 രൂപ ഉയർന്ന് 1,13,920 രൂപയും ഗ്രാമിന് 110 രൂപ വർദ്ധിച്ച് 14,240 രൂപയുമായിരുന്നു.