സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും സ്വർണ്ണത്തിന് വില കൂടി

 

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഗ്രാമിന് 135 രൂപയുടെ വർധനയാണ് തിങ്കളാഴ്ച വൈകുന്നേരം സ്വർണവിലയിൽ ഉണ്ടായത്. 13,565 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്. പവന്റെ വിലയിൽ 1080 രൂപയുടെ വർധനയുണ്ടായി. നിലവിൽ 1,08520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.ഇന്ന് രാവിലേയും സ്വർണവില വർധിച്ചിരുന്നു.

ഗ്രാമിന് 40 രൂപയുടെ വർധനയാണ് രാവിലെയുണ്ടായത്. പവന് 320 രൂപ വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,430 രൂപയായും പവൻറേറത് 1,07,440 രൂപയായും ഉയർന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 35 രൂപയുടെ വർധനയാണ് ഉണ്ടായത്. 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 88,320 രൂപയായി ഉയർന്നു.