സ്വർണവിലയിൽ വൻ കുതിപ്പ്
Jul 2, 2026, 14:35 IST
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഒറ്റയടിക്ക് പവന് 1,680 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 1,06,000 ആയി. ഗ്രാമിന് 13,250 രൂപയാണ് ഇന്നത്തെ നിരക്ക്.വെള്ളി വിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് 244.90 രൂപയും കിലോയ്ക്ക് 2,44,900 രൂപയുമാണ് വെള്ളിയുടെ ഇന്നത്തെ വിപണി നിരക്ക്.ജൂൺ അവസാന വാരം സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇപ്പോൾ സ്വർണവില വീണ്ടും വർധിച്ചിരിക്കുന്നത് .