ലക്ഷത്തിലേക്ക് കുതിച്ച് കയറി സ്വർണവില
Dec 15, 2025, 17:19 IST
സംസ്ഥാനത്ത് ലക്ഷത്തിലേക്ക് കുതിച്ച് കയറി സ്വർണവില . പവന് ഒരുലക്ഷമാകാൻ വെറും 720 രൂപ മാത്രം മതി.ഇന്നത്തെ ഒരു പവൻ സ്വർണ്ണത്തിൻറെ വില 99280 രൂപയാണ്. ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാം സ്വർണത്തിന് 60 രൂപ വർധിച്ച് 12410 രൂപയായി.ഇന്ന് രണ്ട് തവണയാണ് സ്വർണവില കുതിച്ചുയർന്നത്.ഇന്ന് രാവിലെ പവന് 600രൂപ വർധിച്ച് 98,000 രൂപയായിരുന്നു. ഗ്രാമിന് 75 രൂപ വർധിച്ച് 12,350 രൂപയായിരുന്നു. നേരത്തെ ഡിസംബർ 12നായിരുന്നു പവന് 98,400 രൂപയായത്.