സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്
Jun 25, 2026, 14:11 IST
സംസ്ഥാനത്ത് സ്വർണവിലയിൽ ഒന്നും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 255 രൂപയാണ് കുറഞ്ഞത്. പവന് 2040 രൂപയുടെ കുറവും ഉണ്ടായി. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 12845 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിൽപ്പന വില 1,02,760 രൂപയുമാണ്. യുഎസ് ഡോളർ ശക്തിപ്പെടുന്നതും, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷകൾ വർദ്ധിക്കുന്നതും, ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കുന്നതും സംസ്ഥാനത്ത് സ്വർണവിലയുടെ ഇടിവിന് കാരണമായിട്ടുണ്ട്. ഇറാൻ-അമേരിക്ക സമാധാനകരാറിന്റെ പശ്ചാത്തലത്തിൽ സ്വർണവില ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലുംകുറച്ച് ദിവസമായി സ്വർണവില ഇടിവിൽ തന്നെ തുടരുകയാണ്.