സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്
Aug 31, 2026, 14:17 IST
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് 1,080 രൂപ കുറഞ്ഞു . ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 1,14,960 രൂപയായി. ഗ്രാമിന് 135 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 14,370 രൂപയിലെത്തി.24 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഗ്രാമിന് 147 രൂപയുടെ കുറവോടെ 15,677 രൂപയാണ് ഇന്നത്തെ വില. പവന് 1,176 രൂപ കുറഞ്ഞതോടെ 24 കാരറ്റ് സ്വർണത്തിന്റെ വില 1,25,416 രൂപയായി.