സ്വർണ്ണവില ഇന്നും താഴോട്ട്

 

സംസ്ഥാനത്ത് സ്വർണവില  ഇന്ന് പവന് 720 രൂപ കുറഞ്ഞു . ഇതോടെ ഒരു പവൻ സ്വർണത്തിന് 1,18,240 രൂപയായി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,780 രൂപയായി. ഇന്നലെ 1,18,960 രൂപയായിരുന്നു പവൻ വില. തുടർച്ചയായ രണ്ടാംദിനമാണ് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തുന്നു.

ആഗോള വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 5104 ഡോളർ എന്ന നിലയിലാണ്. വെള്ളി 84.28 ഡോളർ എന്ന നിലയിലുമാണ്. സംസ്ഥാനത്ത് വെള്ളി വില കിലോഗ്രാമിന് 2,80,000 എന്ന നിലയിലാണ്.