യുഎഇയിൽ സ്വർണവില വീണ്ടും ഇടിഞ്ഞു
Jul 13, 2026, 12:52 IST
യുഎഇയിൽ സ്വർണവില വീണ്ടും ഇടിഞ്ഞു. ഇന്ന് രാവിലെയും സ്വർണവില 500 ദിർഹത്തിന് താഴെ തുടരുന്നത്. ആഗോള സാമ്പത്തിക സാഹചര്യങ്ങളും .ആഗോള സാമ്പത്തിക സാഹചര്യങ്ങളും നിക്ഷേപകരുടെ മാറിയ നിലപാടുകളുമാണ് വില കുറയാൻ കാരണമായത്. വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണം ഗ്രാമിന് 488.75 ദിർഹത്തിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോൾ ഇത് 496.50 ദിർഹമായിരുന്നു.
22 കാരറ്റ് സ്വർണത്തിന് 452.50 ദിർഹവും 21 കാരറ്റിന് 434 ദിർഹവുമാണ് ഇന്ന് രാവിലത്തെ വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 372 ദിർഹത്തിലും വ്യാപാരം തുടരുന്നു. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 0.41 ശതമാനം ഇടിഞ്ഞ് 4,070.49 ഡോളറിലെത്തി. സ്വർണത്തിന് പുറമെ വെള്ളിയുടെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. വെള്ളി വില 0.91 ശതമാനം കുറഞ്ഞ് ഔൺസിന് 58.5 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.