സ്വർണ്ണവിലയിൽ ഇന്ന് രണ്ടാം തവണയും ഇടിവ്
Jun 29, 2026, 17:41 IST
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് രണ്ടാം തവണയും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 100 രൂപയുടെ കുറവാണ് വൈകുന്നേരം രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,010 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 800 രൂപയുടെ കുറവുണ്ടായി. 1,04,080 രൂപയായാണ് വില ഇടിഞ്ഞത്.18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 80 രൂപയുടെ കുറവാണുണ്ടായത്. 10,695 രൂപയായാണ് 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് കുറഞ്ഞത്. പവന്റെ വില 85,560 രൂപയായും ഇടിഞ്ഞു