സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 1000 രൂപയുടെ ഇടിവ്

 

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,520 രൂപയായി. ഗ്രാമിന് 125 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,315 രൂപയായി.22 കാരറ്റ് സ്വർണം ഗ്രാമിന് 13,315 രൂപയിലും പവന് 1,06,520 രൂപയിലുമാണ് ഇന്ന് വിൽപന നടക്കുന്നത്. ഈ മാസം ഒന്നാം തിയതി രേഖപ്പെടുത്തിയ 1,03,240 രൂപയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്.