സ്വർണവിലയിൽ നേരിയ ഇടിവ്, പവന് 80 രൂപ കുറഞ്ഞു
Jul 29, 2025, 13:53 IST
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 73,200 രൂപയായി. ഗ്രാമിന് പത്തു രൂപയാണ് കുറഞ്ഞത്. 9150 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ഈ മാസത്തിന്റെ തുടക്കത്തിൽ 72,160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് വില ഉയർന്ന് റെക്കോർഡ് നിലവാരത്തിൽ എത്തിയ ശേഷമാണ് വില കുറയാൻ തുടങ്ങിയത്.