സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 5,520 രൂപ
Jun 11, 2026, 12:26 IST
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് . ബുധനാഴ്ച രണ്ട് ഘട്ടങ്ങളിലായി ഏകദേശം 4,000 രൂപ കുറഞ്ഞതിന് പിന്നാലെ, വ്യാഴാഴ്ച രാവിലെ വീണ്ടും 1,560 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. ഇതോടെ രണ്ട് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് ആകെ 5,520 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.പുതിയ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,06,800 ആയി. ഗ്രാമിന് 195 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,350 ആയി താഴ്ന്നു.അടുത്തിടെയായി തുടർച്ചയായി വിലയിടിവ് തുടരുന്ന സാഹചര്യത്തിൽ, സ്വർണവില ഉടൻ തന്നെ ഒരു പവന് 1 ലക്ഷത്തിന് താഴെയെത്തുമെന്ന വിലയിരുത്തലുകളും വിപണിയിൽ ഉയരുന്നുണ്ട്.വിലയിലെ ഈ ഇടിവ് സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ആശ്വാസം നൽകുന്നതാണെങ്കിലും, ആഗോള വിപണിയിലെ മാറ്റങ്ങളും ആഭ്യന്തര ആവശ്യകതയും അനുസരിച്ച് വിലയിൽ ഇനിയും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു