ഇന്ന് രണ്ടാം തവണയും സ്വർണ്ണവില കുറഞ്ഞു

 

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്  തുടരുന്നു. ഇന്ന് ഉച്ചക്ക് ശേഷം പവന് 400 രൂപ കുറഞ്ഞു ഇതോടെ ഒരു പവൻ സ്വർണത്തിന് 1,17,840 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,730 രൂപയായി. ഇന്ന് രാവിലെ പവന് 720 രൂപയും ഗ്രാമിന് 90 രൂപയും കുറഞ്ഞിരുന്നു. ഇതോടെ, ഇന്ന് പവന് ആകെ 1120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആകെ 140 രൂപയും കുറഞ്ഞു.

തുടർച്ചയായ രണ്ടാംദിനമാണ് വിലയിടിയുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവിൽ സ്വർണം. മാർച്ച് ഒന്നിന് പവൻ വില 1,26,920 രൂപയിലെത്തിയിരുന്നു. രണ്ടാഴ്ച കൊണ്ട് 9080 രൂപയാണ് കുറഞ്ഞത്