സ്വർണവിലയിൽ വീണ്ടും വർധന; പവന് 760 രൂപ കൂടി
Aug 12, 2026, 12:45 IST
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഇന്ന് പവന് 760 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപയാണ് കൂടിയിരിക്കുന്നത്.ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,13,560 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 14,195 രൂപയാണ് നൽകേണ്ടത്.ഇന്നലെ രാവിലെ പവന് 2,320 രൂപയുടെ വൻ വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഉച്ചയോടെ വില വീണ്ടും താഴ്ന്ന് പവന് 1,12,800 രൂപയിലെത്തി. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ സ്വർണവില വീണ്ടും കുതിച്ചത്.