സ്വർണവിലയിൽ വീണ്ടും വർധന; പവന് 1,05,920 രൂപ
Jul 9, 2026, 15:46 IST
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഉച്ചക്ക് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,240 രൂപയായി വർധിച്ചു. പവന്റെ വിലയിൽ 880 രൂപയുടെ വർധനയുണ്ടായി. 1,05,920 രൂപയായാണ് പവൻ്റെ വില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിൻ്റെ വിലയും വർധിച്ചു. 90 രൂപയുടെ വർധയാണ് 18 കാരറ്റ് സ്വർണത്തിന്റെ വിലയിലുണ്ടായത്. പവന് 720 രൂപയും വർധിച്ചു. 87,080 രൂപയായാണ് വില വർധിച്ചത്.
ഗ്രാമിന് പത്ത് രൂപയുടേയും പവന് 80 രൂപയുടേയും വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിൻ്റെ വില 13,130 രൂപയായാണ് കൂടിയത്. പവൻ്റെ വില 1,05,040 രൂപയായും വർധിച്ചു. 18 കാരറ്റ് സ്വർർണത്തിൻ്റെ വിലയിലും വർധനയുണ്ടായിട്ടുണ്ട്. 10 രൂപ തന്നെയാണ് 18 കാരറ്റ് സ്വർണത്തിനും വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,795 രൂപയും 86, 360 രൂപയും കൂടി.