തുടർച്ചയായ ഇടിവിന് പിന്നാലെ സ്വർണവിലയിൽ നേരിയ വർധന; പവന് ഇന്ന് 200 രൂപ കൂടി

 

സംസ്ഥാനത്ത് തുടർച്ചയായ വിലയിടിവിന് പിന്നാലെ സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,00,920 രൂപയായി. ഗ്രാമിന് 25 രൂപ വർധിച്ച് 12,615 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ രണ്ട് തവണയായി സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ പവന് 960 രൂപയും ഉച്ചയ്ക്കുശേഷം 840 രൂപയുമാണ് കുറഞ്ഞത്. ആകെ 1,800 രൂപയുടെ ഇടിവാണ് ഇന്നലെ ഉണ്ടായത്. തുടർച്ചയായ ദിവസങ്ങളിലെ വിലയിടിവിന് പിന്നാലെയാണ് ഇന്ന് വില തിരിച്ചുകയറിയത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഡോളറിന്റെ കരുത്തും ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണവിലയിലെ മാറ്റത്തിന് പിന്നിൽ. വിലയിടിവിന് പിന്നാലെ വിപണിയിൽ വിൽപ്പനയും സജീവമായിരുന്നു.