കുതിപ്പിന് പിന്നാലെ ഇറക്കം;ഉച്ചയോടെ സ്വർണവില പവന് 4,000 രൂപ കുറഞ്ഞു
May 13, 2026, 13:41 IST
സംസ്ഥാനത്ത് സ്വർണവിലയിൽ രാവിലെയുണ്ടായ കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഗ്രാമിന് 500 രൂപയും പവന് 4,000 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,890 രൂപയും പവന് 1,19,120 രൂപയുമായി കുറഞ്ഞു.
രാവിലെ ഗ്രാമിന് 1275 രൂപയും പവന് 10200 രൂപയുമാണ് വർധിച്ചിരുന്നത്. ചരിത്രത്തിലാദ്യമായാണ് സ്വർണവിലയിൽ ഒറ്റയടിക്ക് പതിനായിരത്തിലധികം രൂപ വർധിക്കുന്നത്.
സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ചതാണ് സ്വർണവിലയിലെ ഈ കുതിപ്പിന് കാരണം. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിദേശനാണ്യ ശേഖരത്തിലുണ്ടായ കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.