മോട്ടോറോള എഡ്ജ് 70 പ്രോ പ്ലസ് ഈ മാസം അവസാനം വിപണിയില്‍
May 7, 2026, 20:00 IST
പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള എഡ്ജ് 70 സീരീസില്‍ പുതിയ ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. എഡ്ജ് 70 പ്രോ പ്ലസ് എന്ന പേരിലുള്ള ഫോണ്‍ ഈ മാസം അവസാനം വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 49,999 രൂപ മുതല്‍ വില ആരംഭിക്കാനാണ് സാധ്യത.
എഡ്ജ് 70, എഡ്ജ് 70 പ്രോ എന്നിവയ്ക്ക് ശേഷമാണ് മോട്ടോറോള എഡ്ജ് 70 പ്രോ പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. എഡ്ജ് 70 പ്രോയ്ക്കും സിഗ്‌നേച്ചര്‍ സ്മാര്‍ട്ട്‌ഫോണിനും ഇടയിലായിരിക്കും ഇതിന്റെ സ്ഥാനം. മികച്ച പ്രകടനം, കാമറ അപ്ഗ്രേഡുകള്‍, പ്രീമിയം ഡിസൈന്‍ എന്നിവയുടെ സന്തുലിതമായ മിശ്രിതമാണ് ഈ ഫോണ്‍ വാഗ്ദാനം ചെയ്യുക. ടെലിഫോട്ടോ ലെന്‍സ്, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഈ ഫോണില്‍ ഉണ്ടാകുമെന്നാണ് സൂചന.