സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; പവന് 1,07,120 രൂപ
Oct 21, 2026, 11:51 IST
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വൈകുന്നേരത്തോടെ പവന് 800 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13,390 രൂപയും ഒരു പവന് 1,07,120 രൂപയുമാണ് വില.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ആഗോള വിപണിയിൽ ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 4,116 മുതൽ 4,120 ഡോളർ വരെയാണ് വ്യാപാരം നടക്കുന്നത്