ബഹ്‌റൈനിൽ പുതുക്കിയ ഇന്ധന നിരക്കുകൾ നിലവിൽ വന്നു

 

ബഹ്‌റൈനിൽ ഈ മാസത്തെ പുതുക്കിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില പരിഗണിച്ച് എണ്ണ-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള 'ഫ്യുവൽ പ്രൈസ് കമ്മിറ്റി' നിശ്ചയിച്ച പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

പുതുക്കിയ നിരക്കുകൾ (ലിറ്ററിന്):

  • ജയ്യിദ് (91): 0.223 ബി.ഡി
  • മുംതാസ് (95): 0.253 ബി.ഡി
  • സൂപ്പർ (98): 0.314 ബി.ഡി
  • ഡീസൽ: 0.220 ബി.ഡി
അതേസമയം, രാജ്യത്തെ മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്ന ഡീസൽ സബ്‌സിഡിയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇവർക്ക് നിലവിലുള്ള ആനുകൂല്യങ്ങൾ അതേപടി തുടരും. എല്ലാ മാസവും ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് സമിതി ഇന്ധന വില പുനർനിർണ്ണയിക്കുന്നത്.