റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വെള്ളിയാഴ്ച വിപണിയില്‍

 

പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഏപ്രില്‍ 10ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഫ്‌ലൈയിങ് ഫ്‌ലീ എന്ന പേരിലുള്ള പുതിയ മോട്ടോര്‍സൈക്കിള്‍ നിരവധി നൂതന സാങ്കേതികവിദ്യകളും ഫീച്ചറുകളുമായാണ് വിപണിയില്‍ എത്തുന്നത്.

15.4kW PMSM ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്ത് പകരുന്നത്. ഇതിന് വെറും 3.7 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും പരമാവധി 115 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനും സാധിക്കും. 3.91kWh ബാറ്ററിയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 154 കിലോമീറ്റര്‍ റേഞ്ച് മോട്ടോര്‍ സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നു. ഏകദേശം 65 മിനിറ്റിനുള്ളില്‍ ബൈക്കിന്റെ ബാറ്ററിയുടെ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതിന് കഴിയുന്ന ഓണ്‍ബോര്‍ഡ് ചാര്‍ജറും റോയല്‍ എന്‍ഫീല്‍ഡ് ഇതില്‍ നല്‍കിയിട്ടുണ്ട്.