രണ്ടു പുതിയ ഫോണുകളുമായി വിവോ, എക്സ്300 അൾട്രാ vs എക്സ്300 എഫ്ഇ
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ എക്സ് 300 സീരീസിൽ രണ്ടു പുതിയ ഫോണുകൾ പുറത്തിറക്കി. വിവോ എക്സ്300 അൾട്രാ, എക്സ്300 എഫ്ഇ എന്നി പേരുകളിലാണ് പുതിയ ഫോണുകൾ വിൽപ്പനയ്ക്ക് എത്തിയത്.
എക്സ്300 അൾട്രായിൽ 6.82 ഇഞ്ച് AMOLED 2K പാനലാണുള്ളത്. 144Hz റിഫ്രഷ് റേറ്റ് ഉള്ള ഈ ഡിസ്പ്ലേ ഡോൾബി വിഷൻ, HDR10+, നെറ്റ്ഫ്ലിക്സ് എച്ച്ഡിആർ, എച്ച്ഡിആർ വിവിഡ് എന്നിവയെ പിന്തുണയ്ക്കുന്നു. Snapdragon 8 Elite Gen 5 പ്രൊസസറും Adreno 840 GPU-വുമാണ് ഇതിന് കരുത്തുപകരുന്നത്. 16GB LPDDR5X അൾട്രാ പ്രോ റാമും 512GB സ്റ്റോറേജും ഇതിൽ ലഭ്യമാണ്.
6,600 mAh ബാറ്ററിയാണ് ഇതിൽ ഉള്ളത്. 100W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെയും 40W വയർലെസ് ചാർജിങ്ങിനെയും ഇത് പിന്തുണയ്ക്കുന്നു. 200MP പ്രധാന സെൻസർ (Sony LYTIA 901, OIS സഹിതം). 50MP വൈഡ് ആംഗിൾ കാമറ, 200MP ടെലിഫോട്ടോ കാമറ, സെൽഫിക്കായി 50MP മുൻ കാമറ എന്നിവയാണ് കാമറ വിഭാഗത്തിൽ വരുന്നത്. AI Erase, AI പോർട്രെയ്റ്റ് എൻഹാൻസ്മെന്റ്, AI വീഡിയോ സ്റ്റെബിലൈസേഷൻ എന്നിവയാണ് എഐ ഫീച്ചറുകളായി വരുന്നത്.