നാല് ദിവസത്തെ ഇടിവിന് ശേഷം വീണ്ടും സ്വർണവിലയിൽ കുതിപ്പ്
തുടർച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ് . ഇന്ന് മാത്രം പവന് 1,080 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,320 രൂപയായി ഉയർന്നു.ഗ്രാമിന് 135 രൂപ വർദ്ധിച്ച് ഒരു ഗ്രാമിന്റെ വില 14,040 രൂപയായി മാറി.സ്വര്‍ണത്തിന്റെ മൊത്തവ്യാപാരത്തിന്റെ അടിസ്ഥാന ഇറക്കുമതി നിരക്കുകളില്‍ വര്‍ധനവുണ്ടായത് അടക്കം സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് താത്ക്കാലികമായി അയവുണ്ടായതോടെ യുഎസ് ഡോളര്‍ സൂചികയും ക്രൂഡ് ഓയില്‍ വിലയും താഴ്ന്നിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തിന് ഔണ്‍സിന് 4340 ഡോളറാണ് ഇന്നത്തെ വില.
