ഇൻഡസ്‍ട്രി ഹിറ്റായി ബെത്‌ലഹേം കുടുംബ യൂണിറ്റ്

 

 

അടിമുടി ഫൺ മൊമന്‍സുമായി നിവിന്‍ പോളിയും മമിത ബൈജുവും ഒന്നിച്ച ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന് തിയറ്ററുകളില്‍ എത്തി. ബുക്ക് മൈ ഷോയിൽ മികച്ച ബുക്കിം​ഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഗിരീഷ് എ ഡി ആണ് ചിത്രത്തിന്‍റെ സംവിധാനം. ജസ്റ്റിൻ, ആഷ്‍ലി എന്നീ കഥാപാത്രങ്ങളായാണ് നിവിനും മമിതയും ചിത്രത്തിലെത്തുന്നത്. ബെത്‌ലഹേം കുടുംബ യൂണിറ്റ് കേരള ബോക്സ് ഓഫീസില്‍ ഇൻഡസ്‍ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രമായി 130 കോടിയാണ് നേടിയിരിക്കുന്നത്. വാഴ 2വിനെയാണ് കേരളത്തില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് മറികടന്നിരിക്കുന്നത്. വാഴ 2 കേരളത്തില്‍ 126 കോടിയാണ് നേടിയിരുന്നത്

ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകൻ. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുകയുണ്ടായത്.

ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച പോലെ മികച്ച സിനിമയാണ് ലഭിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.