കുഞ്ചാക്കോ ബോബന്റെ ‘ഉന്മാദം’ ഒടിടിയിലേക്ക്
കുഞ്ചാക്കോ ബോബൻ പൊലീസ് കഥാപാത്രമായെത്തിയ ‘ഉന്മാദം’ ഒടിടി റിലീസിന് ഒരുങ്ങുന്നു. കിരൺ ദാസ് സംവിധാനം ചെയ്ത ചിത്രം സോണി ലിവിലൂടെയാണ് സ്ട്രീമിങ് ചെയ്യുക. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലിജോ മോളാണ് ചിത്രത്തിലെ നായിക. ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം തിരക്കഥാകൃത്ത് ഷാഹി കബീറും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബുമോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇഷ്‌ക് എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കിരൺ ദാസ് നിരവധി ശ്രദ്ധേയ മലയാള ചിത്രങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.