ധനുഷിനൊപ്പം മമിത ബൈജു; 'കര' ഫസ്റ്റ്ലുക്ക് പുറത്ത്

 
പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചെയ്ത ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐഷാരി കെ. ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പൊങ്കലിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത്. മമിത ബൈജുവാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്. വിജയ് ചിത്രം ജന നായകനിലും മമിത പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ്‌യുടെ മകളുടെ വേഷമാണ് ജനനായകനിൽ മമിത അവതരിപ്പിക്കുന്നത്. കൂടാതെ സൂര്യ 46 ൽ സൂര്യയുടെ നായികയായും മമിത എത്തുന്നുണ്ട്.