ലഹരി മാഫിയയുടെ കഥ പറയുന്ന ചിത്രം ''വലയം'യുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി

 

കൊച്ചിയിലെ ലഹരി മാഫിയയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം 'വലയം'യുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി .'രഘുറാം' എന്ന ദ്വിഭാഷ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് ആദ്യമായി സംവിധാന രംഗത്തേക്ക് എത്തുന്ന ചിത്രമാണിത്. യുവതാരം വിഹാൻ വിഷ്ണുവിന്റെ പുതിയ ചിത്രം കൂടിയാണ്

വിഹാൻ വിഷ്ണുവിനൊപ്പം അക്രം, സുനിൽ റാവുത്തർ, അനൂപ്, ജിറ്റി ജോസഫ്, അക്ഷയ തുടങ്ങിയ പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആലിയ ഡ്രീം സിനിമസിന്റെ ബാനറിൽ ആഷിഷ് എസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രീകരണം പൂർത്തിയായതായി നിർമ്മാതാക്കൾ അറിയിച്ചു. ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് വിവരം.

ഛായാഗ്രഹണം സബി പൗലോസ് നിർവഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ എഡിറ്റർ നിഖിൽ ബെന്നി, സംഗീതം ആന്റോ സ്റ്റെബിൻ, മേക്കപ്പ്, വസ്ത്രാലങ്കാരം ഷൈനി അശോക്, കലാസംവിധാനം റെനീഷ് റെജി, സഹനിർമ്മാതാവ് ശ്രുതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ റിയാസ് ഉംബായ്, സ്റ്റണ്ട് ഡ്രാഗൺ ജെറോഷ്, കളറിസ്റ്റ് ആൽവിൻ ടോമി, സ്റ്റിൽസ് ഷാജി എൻ ജെ, ഡിസൈൻസ് ഫ്രൈഡേ ഫ്‌ലിക്‌സ്, പ്രമോഷൻ കൺസൾട്ടന്റ് മനു കെ തങ്കച്ചൻ, പി ആർ ഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.