വാഴ 2 ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു
Jan 15, 2026, 17:11 IST
പ്രേക്ഷകപ്രീതി നേടിയ 'വാഴ- ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ്' എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ 'വാഴ 2- ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ്' റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഏപ്രിൽ 2 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മലയാളത്തിൽ നിന്നും ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ദൃശ്യം 3 ഏപ്രിൽ രണ്ടിനാണ് പുറത്തിറങ്ങുന്നത്.നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻ, വിനായക്, അജിൻ, അൽ അമീൻ, നിഹാൽ, നിബ്രാസ്സ്, ഷഹുബാസ്, സാബിർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുധീഷ്, വിജയ് ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.