അടിപൊളി രുചിയിൽ ഒരു ബനാന ഹൽവ
Jun 3, 2026, 18:05 IST
എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ബനാന ഹൽവയുടെ റെസിപ്പി നോക്കിയാലോ
അതിനായി ആവശ്യമായ സാധനങ്ങൾ
അഞ്ച് കിലോ നേന്ത്രപ്പഴം രണ്ടര കിലോ പഞ്ചസാര
അര കിലോ നെയ്യ്
ഏലക്കാപ്പൊടി
ഒരു ടേബിൾ സ്പൂൺ ബദാം, അണ്ടിപ്പരിപ്പ്
തയാറാക്കുന്ന വിധം
ഒരു പാനിൽ ആവശ്യത്തിന് നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും ബദാമും വറുത്തെടുക്കുക. ശേഷം നല്ല പഴുത്ത നേന്ത്രപ്പഴം മിക്‌സിയിൽ അരച്ചെടുത്ത് ഒരു പാത്രത്തിൽ ഒഴിക്കുക. ഇതിലേക്ക് പഞ്ചസാരയും ചേർത്ത് അടുപ്പിൽ വച്ച് ഒന്ന് ഒന്നര മണിക്കൂർ ഇളക്കിക്കൊണ്ടിരിക്കുക. ഇടക്കിടക്ക് നെയ്യ് ചേർത്തു കൊടുക്കുകയും വേണം ഇത് നല്ല വലിഞ്ഞ് മുറുകിയ പാകമാവുമ്പോൾ ഏലക്ക പൊടിയും വറുത്തുവച്ച അണ്ടിപ്പരിപ്പും ബദാമും ചേർത്ത് ഒരു സ്റ്റീൽ പാത്രത്തിൽ നെയ്യ് തടവി അതിലേക്ക് വിളമ്പി നല്ലപോലെ ഷേപ്പ് ചെയ്തു എടുക്കുക. നല്ലവണ്ണം തണുത്തതിനുശേഷം മുറിച്ച് കഴിക്കാം.