ഒരു പഞ്ചാബി സ്റ്റൈൽ കടായി ചിക്കൻ
റെസ്റ്ററന്റ് സ്‌റ്റൈലിൽ രുചികരമായ ഒരു പഞ്ചാബി കടായി ചിക്കൻ വീട്ടിൽ തന്നെ തയാറാക്കാം
ആവശ്യമായ ചേരുവകൾ
ചിക്കൻ മാരിനേഷനായി
ചിക്കൻ - 500 ഗ്രാം,മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ,മുളകുപൊടി - 1 ടീസ്പൂൺ,തൈര് - 2 ടേബിൾസ്പൂൺ,ഉപ്പ് - ആവശ്യത്തിന്
കടായി മസാലയ്ക്ക്
മല്ലി - 2 ടേബിൾസ്പൂൺ,ജീരകം - 1 ടീസ്പൂൺ,
കുരുമുളക് - 1/2 ടീസ്പൂൺ,വറ്റൽമുളക് - 3-4
ഗ്രേവിക്ക്
എണ്ണ / നെയ്യ് - 3 ടേബിൾസ്പൂൺ,സവാള - 2 (നീളത്തിൽ അരിഞ്ഞത്), തക്കാളി - 3 (അരച്ചത് അല്ലെങ്കിൽ ചെറുതായി അരിഞ്ഞത്), ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
പച്ചമുളക് - 2,ക്യാപ്‌സിക്കം - 1 (ക്യൂബ്‌സ്),കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ, മല്ലിയില - അലങ്കരിക്കാൻ
ഇനി തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യുക. മുകളിൽ പറഞ്ഞ ചേരുവകൾ ചേർത്ത് ചിക്കൻ 30 മിനിറ്റ് മാരിനേറ്റ് ചെയ്യാൻ മാറ്റിവെക്കുക.
ശേഷം കടായി മസാല തയ്യാറാക്കാം. അതിനായി മല്ലി ,ജീരകം , കുരുമുളക്, വറ്റൽ മുളക് എന്നിവ എണ്ണിയല്ലാതെ വറുത്ത് പൊടിച്ചെടുക്കുക
ഇനി ഗ്രേവി തയ്യാറാക്കി എടുക്കാം
അതിനായി ആദ്യം കടായിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറും വരെ വഴറ്റുക.പിന്നീട് തക്കാളി ചേർത്ത് നന്നായി വേവിക്കുക.ഇതിലേക്ക് കാശ്മീരി മുളകുപൊടി, തയ്യാറാക്കിയ കടായി മസാല എന്നിവ കൂടി ചേർക്കുക. ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് ഒരു 20 മിനിറ്റ് വരെ വേവിക്കുക. ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കാം.ശേഷം ക്യാപ്‌സിക്കം ചേർത്ത് 3-4 മിനിറ്റ് മാത്രം വേവിക്കുക. അവസാനം ഗരം മസാലയും മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യുക.