നല്ല പഞ്ഞിപോലുള്ള ചപ്പാത്തിക്ക് ഇത് ചേർക്കൂ
ഇന്ന് പല വീടുകളിലെയും പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് ചപ്പാത്തി . എന്നാൽ അത് സോഫ്റ്റ് ആയി കിട്ടുന്നില്ല എന്നാണ് പലരുടെയും പരാതി നല്ല പഞ്ഞിപോലുള്ള ചപ്പാത്തി ഉണ്ടാക്കാനൊരു ട്രിക്കുണ്ട്. അതെന്താണെന്ന് നോക്കാം
ചേരുവകൾ
ഗോതമ്പുപൊടി - 2 കപ്പ്
ചോറ് - 1 കപ്പ്
വെള്ളം 1/2 കപ്പ്
ഉപ്പ് 1/2 ടീസ്പൂൺ
വെളിച്ചെണ്ണ - 2 ടീസ്പൂൺ
ചോറും വെള്ളവും നന്നായി അരച്ചെടുക്കുക
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ 2 കപ്പ് ഗോതമ്പ് മാവും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് 1 ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ചോറ് അരച്ചത് ചേർക്കുക, ആദ്യം ഒരു സ്പൂൺ ഉപയോഗിച്ച് കലർത്തുക. അതിനു ശേഷം കൈ കൊണ്ട് നല്ല പോലെ കുഴച്ചെടുക്കുക.1 ടീസ്പൂൺ വെളിച്ചെണ്ണ മാവിൽ പുരട്ടുക. 30 മിനിറ്റ് മാറ്റി വയ്ക്കുക. 30 മിനിറ്റിനു ശേഷം മാവ് ഒന്നുടെ കുഴച്ച് അതിൽ നിന്ന് ചെറിയ ഉരുളകൾ ഉണ്ടാക്കുക.
മൈദ മാവ് അല്ലെങ്കിൽ ഗോതമ്പ് മാവ് ഉപയോഗിച്ച് ചപ്പാത്തി പരത്തി എടുക്കുക. ഇനി ചുട്ടെടുത്ത ഹോട്ട്‌പോട്ടിലേക്ക് മാറ്റുക. സോഫ്റ്റ് ചപ്പാത്തി റെഡി.