ഗോതമ്പ്‌പൊടി കൊണ്ട് ക്രിസ്പി ടേസ്റ്റി ഉണ്ണിയപ്പം

 

ഗോതമ്പു പൊടി കൊണ്ട് നിമിഷ നേരത്തിൽ  സ്വാദുറും ഉണ്ണിയപ്പം ഉണ്ടാക്കാം.  

ആവശ്യമായ ചേരുവകൾ

ഗോതമ്പു പൊടി - ഒന്നര കപ്പ്

റവ - അര കപ്പ്

പഴം - 4 എണ്ണം

ഏലക്ക പൊടി - 1/2 ടീസ്സ്പൂൺ

ജീരകപ്പൊടി - 1/2 ടീസ്പൂൺ

ചുക്ക് പൊടി - 1/2 ടീസ്പൂൺ

ബേക്കിങ് സോഡ - 3/4 ടീസ്പൂൺ

ഉപ്പ് - ഒരു നുള്ള്

ശർക്കര - 1 കപ്പ് / 250 ഗ്രാം

തേങ്ങാ കൊത്ത് - 1/4 കപ്പ്

വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഗോതമ്പു പൊടി, റവ, ഏലക്കാപ്പൊടി, ജീരകപ്പൊടി, ചുക്ക് പൊടി, ബേക്കിങ് സോഡ, ഉപ്പ് എന്നിവ ഒന്നിച്ചാക്കി നന്നായി യോജിപ്പിക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ഒരു കപ്പ് വെള്ളം ഒഴിച്ച് ശർക്കര അലിയിച്ചെടുക്കുക. ഇത് ചൂടോടെ നേരത്തെ യോജിപ്പിച്ചു വച്ച പൊടിയിലേക്കു ഒഴിച്ച് നന്നായി യോജിപ്പിക്കുക. പഴം മിക്‌സിയിൽ നന്നായി അടിച്ചെടുത്തു അതും കൂടി ചേർക്കുക.ശേഷം തേങ്ങാക്കൊത്തു വറുത്തതും കൂടി ചേർത്തു ആവശ്യത്തിന് വെള്ളം ചേർത്ത്, ചൂടായ എണ്ണയിൽ ഉണ്ണിയപ്പം ചുട്ടെടുക്കാം.