മുട്ട പോള ഇനി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം!
Nov 19, 2026, 14:25 IST
വേണ്ട ചേരുവകൾ
- മുട്ട - 4 എണ്ണം
- പഞ്ചസാര - 3/4 കപ്പ്
- ഉപ്പ് - ഒരു നുള്ള്
- ഏലയ്ക്കാപ്പൊടി - 1 ടീസ്പൂൺ
- മൈദ - 1 കപ്പ്
- ബട്ടർ (ഉരുക്കിയത്) - 50 ഗ്രാം
- ബേക്കിംഗ് സോഡ - 1/2 ടീസ്പൂൺ
- വിനാഗിരി - 1 ടീസ്പൂൺ
- പാൽ - 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ടയിലേക്ക് പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് ഉരുക്കിയ ബട്ടറും ഏലയ്ക്കാപ്പൊടിയും ചേർത്ത് വീണ്ടും ചെറുതായി അടിക്കുക.
ശേഷം മൈദ അരിച്ചെടുത്ത് മൂന്നുഘട്ടങ്ങളിലായി ചേർത്ത് പതുക്കെ യോജിപ്പിക്കുക. ഇതിലേക്ക് വിനാഗിരി, ബേക്കിംഗ് സോഡ, പാൽ എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ബട്ടർ പുരട്ടിയ ബേക്കിംഗ് ട്രേയിലേക്ക് മാവ് ഒഴിക്കുക. സ്റ്റൗടോപ്പിലോ ഓവനിലോ ഏകദേശം 30 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കാം. ഉള്ളിൽ വെന്തിട്ടുണ്ടോ എന്ന് ടൂത്ത്പിക്ക് ഉപയോഗിച്ച് പരിശോധിക്കാം.രുചികരമായ മുട്ട പോള തയാർ.ചൂടാറിയ ശേഷം മുറിച്ച് വിളമ്പാം