ഇഡ്ഡലിയ്ക്കും ദോശയ്ക്കും ഇനി വറുത്ത തേങ്ങ-തക്കാളി ചമ്മന്തി' ട്രൈ ചെയ്യാം
പ്രഭാതഭക്ഷണത്തിൽ ഇഡ്‌ലിയുടെയോ ദോശയുടെയോ കൂടെ ഇനി ഒരു പുതു രുചി പരീക്ഷിക്കാം? തക്കാളിയുടെ ചെറിയ പുളിയും തേങ്ങയുടെ നാടൻ രുചിയും ചേർന്നുള്ള രുചിക്കൂട്ട്
ആവശ്യമായ ചേരുവകൾ
തക്കാളി - 2 എണ്ണം (മുറിച്ചത്)
തേങ്ങ ചിരവിയത് - 1/2 കപ്പ്
ഉണക്കമുളക് - 3 എണ്ണം
ചെറിയ ഉള്ളി - 5-6 എണ്ണം
വെളുത്തുള്ളി - 2 അല്ലി
പുളി - ചെറിയ കുരു
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 1 ടിസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഉണക്കമുളക്, ഉള്ളി, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക.ശേഷം തക്കാളി ചേർത്ത് മൃദുവാകുന്നത് വരെ വഴറ്റുക.അവസാനം തേങ്ങ ചേർത്ത് ലൈറ്റ് ഗോൾഡൻ കളർ വരുന്നത് വരെ ഒന്ന് കൂടി ചൂടാക്കുക . ഇത് തണുത്ത ശേഷം മിക്സിയിൽ ഇട്ട് പുളിയും ഉപ്പും ചേർത്ത് അരക്കുക.ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് കുറുക്കിയെടുക്കാം. ശേഷം വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റൽമുളകും ചേർത്ത് താളിച്ച് ചേർക്കാം. ടേസ്റ്റി ചമ്മന്തി റെഡി.