ഇതാ സ്വാദിഷ്ടമായ കുമ്പളങ്ങ തൊണ്ട് തോരൻ
Oct 22, 2026, 18:41 IST
ചേരുവകൾ:
- കുമ്പളങ്ങയുടെ തൊണ്ട് അരിഞ്ഞത് - 1 കപ്പ്
- സവാള - 1 ചെറുത്
- ചെറിയ ഉള്ളി - 6 എണ്ണം
- വെളുത്തുള്ളി - 6 അല്ലി
- പച്ചമുളക് - 2-3 എണ്ണം
- കറിവേപ്പില - 2-3 തണ്ട്
- തേങ്ങ ചിരവിയത് - 4 ടേബിൾസ്പൂൺ
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - ¼ ടീസ്പൂൺ
- ചതച്ച മുളകുപൊടി - ½ ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - ½ ഗ്ലാസ്
തയ്യാറാക്കുന്ന വിധം:
കുമ്പളങ്ങയുടെ തൊണ്ട് നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചതച്ചുവയ്ക്കുക.
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ചതച്ച ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ചതച്ച മുളകുപൊടിയും ചേർത്ത് മൂപ്പിച്ചെടുക്കുക.
ശേഷം അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. ഇതിലേക്ക് കുമ്പളങ്ങയുടെ തൊണ്ട്, അര ഗ്ലാസ് വെള്ളം, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി മൂടിവെച്ച് വേവിക്കുക. തൊണ്ട് വെന്തുകഴിയുമ്പോൾ തേങ്ങ ചിരവിയത് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഒന്നോ രണ്ടോ മിനിറ്റിനുശേഷം തീ അണയ്ക്കാം.സ്വാദിഷ്ടമായ കുമ്പളങ്ങ തൊണ്ട് തോരൻ തയ്യാർ