ഇതാ ചക്കക്കുരു കൊണ്ടൊരു കിടിലൻ പായസത്തിന്റെ റെസിപ്പി

 

ചക്ക കഴിച്ചുകഴിഞ്ഞാൽ പലരും ചക്കക്കുരു വെറുതെ കളയുകയാണ് പതിവ്. എന്നാൽ ചക്കക്കുരു കൊണ്ട് ഒരുപാട് വിഭവങ്ങൾ നമുക്ക് ഉണ്ടാക്കാൻ സാധിക്കും. ചക്കക്കുരു കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു വ്യത്യസ്ത പായസത്തിന്റെ റെസിപ്പി ഇതാ നിങ്ങൾക്കായി.

ആവിശ്യമായ സാധനങ്ങൾ

ചക്കക്കുരു-250 ഗ്രാം

ശർക്കര-750 ഗ്രാം

തേങ്ങ-2

ഉപ്പ്

അണ്ടിപ്പരിപ്പ്

ഉണക്ക മുന്തിരി

എള്ള്

നെയ്യ്

തയ്യാറാക്കുന്ന വിധം

250 ഗ്രാം ചക്കക്കുരു എടുത്ത് കഴുകി വൃത്തിയാക്കി പുറത്തെ തൊലി കളഞ്ഞു വേവിച്ചു മിക്‌സിയിൽ അരച്ചെടുക്കുക. 750 ഗ്രാം ശർക്കര ഉരുക്കി അരിച്ചെടുത്തു ഒരു ഉരുളിയിലേക്ക് ഒഴിച്ച് വയ്ക്കണം. ഇതിലേക്ക് രണ്ടു തേങ്ങയുടെ ഒന്നാം പാലും വേവിച്ചു വച്ച ചക്കക്കുരുവും രണ്ടു സ്പൂൺ നെയ്യും 250 ഗ്രാം ചോറ് അരച്ചതും ചേർത്ത് നന്നായി വരട്ടി എടുക്കുക. ശേഷം ബാക്കി തേങ്ങ പാലും ചേർത്ത് തിളച്ചു കഴിയുമ്പോൾ ഒരു നുള്ള് ഉപ്പും ചേർത്ത് വാങ്ങിവയ്ക്കുക. ഇതിലേക്ക് അണ്ടിപരിപ്പ്, കിസ്മിസ്, തേങ്ങ ചെറുതായി അരിഞ്ഞത് എന്നിവ നെയ്യിൽ വരട്ടി ബാക്കിവന്ന നെയ്യിൽ കുറച്ചു എള്ളും കൂടി വറുത്തു പായസത്തിൽ ചേർത്താൽ അടിപൊളി ചക്കക്കുരു പായസം റെഡി.