മോമോസ് ഉണ്ടാക്കാൻ ഇത്ര എളുപ്പമോ??
മൈദ ഉപയോഗിക്കാതെ അരിപ്പൊടി ഉപയോഗിച്ച് ആരോഗ്യകരവും രുചികരവുമായി വെജ് മോമോസ് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം.
അതിനായി ആദ്യം ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ക്യാബേജ്, കാരറ്റ് എന്നിവയിൽ അല്പം ഉപ്പ് പുരട്ടി 5 മിനിറ്റ് വയ്ക്കുക. അതിനുശേഷം ഒരു തുണിയിലോ കൈവെള്ളയിലോ വച്ച് ഇതിലെ വെള്ളം നന്നായി പിഴിഞ്ഞുകളയുക. ഈ പച്ചക്കറികളിലേക്ക് സവാള/സ്പ്രിങ് ഒണിയൻ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സോയ സോസ്, കുരുമുളക് പൊടി, ഒരു ടേബിൾസ്പൂൺ എണ്ണ എന്നിവ ചേർത്ത് നന്നായി കൈകൊണ്ട് കുഴച്ച് യോജിപ്പിക്കുക. തയാറാക്കിയ ഫില്ലിങ് ചെറിയ നെല്ലിക്ക വലുപ്പത്തിലുള്ള ഉരുളകളാക്കി വെക്കുക.
ശേഷം ഉരുളകളാക്കി വെച്ച ഫില്ലിംഗ് അരിപ്പൊടിയിൽ ഉരുട്ടിയ ശേഷം വെള്ളത്തിൽ ഒന്നു മുക്കി വീണ്ടും അരിപ്പൊടിയിൽ പൊതിയണം. നല്ല പുറംപാളി ലഭിക്കാൻ ഈ പ്രക്രിയ രണ്ടോ മൂന്നോ തവണ ആവർത്തിക്കാം.തുടർന്ന് എണ്ണ പുരട്ടിയ സ്റ്റീമറിലോ ഇഡ്ഡലി തട്ടിലോ നിരത്തി അഞ്ച് മുതൽ ആറ് മിനിറ്റ് വരെ ആവിയിൽ വേവിച്ചാൽ മോമോസ് തയ്യാറാകും. എരിവുള്ള വെളുത്തുള്ളി-തക്കാളി ചട്‌നിയോ ഹോട്ട് ചില്ലി ഓയിലോ ചേർത്ത് ചൂടോടെ വിളമ്പിയാൽ കൂടുതൽ രുചികരമായിരിക്കും.