ഉരുളക്കിഴങ്ങ് കൊണ്ട് ഒരു അടിപൊളി ഹൽവ ഉണ്ടാക്കാം

 

ആവശ്യമായ സാധനങ്ങൾ

ഉരുളക്കിഴങ്ങ് : നാലെണ്ണം

പഞ്ചസാര : അരക്കപ്പ്

നെയ്യ് : രണ്ട് ടേബിൾ സ്പൂൺ

പാൽ : ഒരു കപ്പ്

ഉണക്കമുന്തിരി, അണ്ടിപരിപ്പ്, ബദാം : ആവശ്യത്തിന് 

ഏലയ്ക്കാപ്പൊടി : കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം 

ആദ്യം ഉരുളക്കിഴങ്ങുകൾ നന്നായി  പുഴുങ്ങി തൊലികളഞ്ഞ് ഉടച്ചെടുക്കണം. ഇനി പാനിൽ നെയ്യൊഴിച്ച് ചൂടാക്കി ഉടച്ച ഉരുളക്കിഴങ്ങ് ഇതിൽ ഇട്ട് വഴറ്റുക. ഇതിലേക്ക് പാലും പഞ്ചസാരയും അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്ത് ഇളം തീയിൽ ഇളക്കി കുറുക്കിയെടുക്കണം. നന്നായി കുറുകി കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി നുറുക്കിയ ബദാമും ഏലയ്ക്കാപ്പൊടിയും ചേർക്കാം