തടികുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം മുതിര സൂപ്പ്
ആവശ്യമായ സാധനങ്ങൾ
മുതിര - ഒരു കപ്പ്
മല്ലി - ഒരു സ്പൂൺ
കടലപരിപ്പ് - ഒരു ടീസ്പൂൺ
കറിവേപ്പില - രണ്ട് തണ്ട്
ചുവന്ന മുളക് - 4 എണ്ണം
ജീരകം -ഒരു ടീസ്പൂൺ
കായം - ഒരു കഷണം
കുരുമുളക് - ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
തക്കാളി - ഒന്ന്
വെളുത്തുള്ളി - 5 അല്ലി
പുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ
തയാറാക്കുന്ന വിധം
ആദ്യം മുതിര കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിരാൻ ഇട്ട് വയ്ക്കുക. ശേഷം കുക്കറിൽ വേവിച്ചെടുക്കാം. മുതിര നന്നായി വെന്ത് ഉടയണം. ആ സമയത്ത് പുളി വെള്ളത്തിൽ ഇട്ട് വെയ്ക്കുക.
ശേഷം രസം പൊടി തയ്യാറാക്കാം വെക്കാം അതിനായി. കടലപ്പരിപ്പ്, ജീരകം, മല്ലി, ചുവന്ന മുളക്, കറിവേപ്പില, കുരുമുളക് നന്നായി വറുത്ത് പൊടിക്കുക.
ഇനി മഞ്ഞൾ പൊടി, ഉപ്പ് എന്നിവ പാകത്തിന് ചേർത്ത് പുളി തിളപ്പിക്കുക. ഒരു കുഞ്ഞു കഷ്ണം കായം ചേർക്കുക. പുളി വേവായാൽ അതിലേക്ക് നന്നായി വെന്ത് ഉടഞ്ഞ മുതിര ചേർക്കുക. തക്കാളിയും വെളുത്തുള്ളിയും ചേർക്കുക.
എല്ലാം നന്നായി മിക്സായാൽ രസം പൊടി ചേർക്കാം. രസത്തിൽ നിന്ന് കുറച്ച് വെള്ളം എടുത്ത് രസം പൊടി നന്നായി യോജിപ്പിച്ച് ചേർക്കുക. ഒന്ന് ചെറുതായി തിളച്ചാൽ കറിവേപ്പിലയോ മല്ലിയിലയോ ചേർത്ത് വിളമ്പാം.