എത്ര കഴിച്ചാലും മതിവരില്ല ഈ 'കാരറ്റ് പോള'

 

നിരവധി പോഷകങ്ങളുടെ കലവറയാണ് കാരറ്റ്. എന്നാൽ കുട്ടികളെ കാരറ്റ് കഴിപ്പിക്കുക അത്ര എളുപ്പമല്ല. ക്യാരറ്റിന്റെ പോഷഗുണങ്ങളോടൊപ്പം ഒരിത്തിരി രുചിയും കൂടി ചേർത്താൽ ക്യാരറ്റിനെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു പലഹാരമായി മാറും. അത്തരത്തിലൊരു അടിപൊളി വിഭവമാണ് 'കാരറ്റ് പൊള്ള'.

ആവശ്യമായ ചേരുവകൾ:

വലിയ ക്യാരറ്റ്,4 മുട്ട,3 ടേബിൾസ്പൂൺ പാൽപ്പൊടി,4 ടേബിൾസ്പൂൺ പഞ്ചസാര നെയ്യ് ആവശ്യത്തിന്,1/2 ടേബിൾസ്പൂൺ എലക്കായ പൊടി

തയാറാക്കുന്ന വിധം:

ആദ്യം കാരറ്റ് നന്നായി കഴുകി തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്ത് വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ കുറച്ച് നെയ്യ് ചൂടാക്കി ഗ്രേറ്റ് ചെയ്ത കാരറ്റ് അതിൽ വറുത്തെടുക്കുക . അതിൽ നിന്ന് കുറച്ച് എടുത്ത് മാറ്റി വക്കാം.അതിനു ശേഷം മിക്‌സിയുടെ ജാറിലേക്ക് മുട്ടയും പഞ്ചസാരയും പാൽപ്പൊടിയും എലക്കപ്പൊടിയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിക്‌സ് ഒരു പത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് കാരറ്റ് ചേർത്ത് ഇളക്കുക.ഇനി ഒരു നോൺസ്റ്റിക്ക് പാത്രത്തിലേക്ക് നെയ് ഒഴിച്ച് ചൂടാക്കി അതിലേക്കു തയാറാക്കിയ മിക്സ് ഒഴിച്ച് കൊടുക്കുക ഇനി പകുതി വേവാകുമ്പോൾ ബാക്കി വച്ച കാരറ്റ് വെച്ച് അലങ്കരിച്ചു ചെറിയ തീയിൽ വേവിക്കുക. വേവിക്കുന്ന സമയത്ത് പത്രത്തിന്റെ അടിയിൽ പഴയ കുഞ്ഞു കറിപ്പാത്രമോ അടപ്പോ മറ്റോ വച്ചു കൊടുക്കുന്നത് നല്ലതായിരിക്കും 20 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുത്താൽ അടിപൊളി കാരറ്റ് പോള റെഡിയായി.ചൂടാറിയ ശേഷം കഷ്ണങ്ങളാക്കി വിളമ്പാം.