ടേസ്റ്റി കുനാഫ ഉണ്ടാക്കാം; അതും 5 മിനിറ്റിൽ
മധുരം ഇഷ്ടപ്പെടുന്നവർക്കായി ഒരു ടേസ്റ്റി കുനാഫാ ഉണ്ടാക്കാം. അതും 5 മിനിറ്റിൽ.
ആവശ്യമായ സാധനങ്ങൾ
പഞ്ചസാര - 1 കപ്പ്
വെള്ളം - 1/2 കപ്പ്
നാരങ്ങാനീര് - 1 ടീസ്പൂൺ
റോസ് വാട്ടർ - 1 ടീസ്സ്പൂൺ
കുനാഫ - 250 ഗ്രാം
ഉരുക്കിയ ബട്ടർ - 100 ഗ്രാം
മൊസാരെല്ല ചീസ് - 250-300 ഗ്രാം
പൊടിച്ച പിസ്ത
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ കുനാഫിക് ആവശ്യമായ സിറപ്പ് തയ്യാറാക്കാം. അതിനായി പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക. 5-7 മിനിറ്റ് ചെറുതീയിൽ വേവിക്കുക. ശേഷം നാരങ്ങാനീരും റോസ് വാട്ടറും ചേർത്ത്. തണുക്കാൻ വയ്ക്കുക.
ഇനി പേസ്ട്രി തയ്യാറാക്കാം.അതിനായി കുനാഫ നൂലുകൾ കൈകൊണ്ട് വേർതിരിക്കുക. ഉരുക്കിയ ബട്ടർ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക.ശേഷം സെറ്റ് ചെയ്യാം . അതിനായി ഒരു ബേക്കിങ് പാനിൽ ബട്ടർ പുരട്ടുക. കുനാഫയുടെ പകുതി അടിയിൽ അമർത്തി പരത്തുക. മുകളിൽ ചീസ് ഒരേപോലെ വിതറുക. ബാക്കിയുള്ള കുനാഫ കൊണ്ട് മൂടി അല്പം അമർത്തുക.സെറ്റ് ചെയ്തു കഴിഞ്ഞാൽ 180°C ൽ 30-40 മിനിറ്റ് അല്ലെങ്കിൽ സ്വർണ്ണനിറമാകുന്നത് വരെ ബേക്ക് ചെയ്യുക. ഇനി ഓവനിൽ നിന്ന് എടുത്ത ഉടനെ തണുത്ത സിറപ്പ് മുകളിൽ ഒഴിക്കുക. പിന്നിട് ആവശ്യത്തിന് പിസ്ത വിതറി അലങ്കരിക്കുക. ടേസ്റ്റി കുനാഫ റെഡി.