കുട്ടികളുടെ ഈ ഇഷ്ട മധുരം ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം
May 7, 2026, 17:26 IST
അതിനായി ആവശ്യമായ ചേരുവകൾ
പാൽ പൊടി - 1 കപ്പ്
പാൽ - 1/4 കപ്പ്
പഞ്ചസാര പൊടിച്ചത് - 1/4 കപ്പ്
നെയ്യ് - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാനിൽ നെയ്യ് ഒഴിച്ചതിനു ശേഷം മറ്റ് എല്ലാ ചേരുവകളും ചേർത്ത് തീ കുറച്ച് ഇളക്കി കൊടുക്കുക. പാനിൽ നിന്നും വിട്ടു വരുന്ന പാകമായാൽ തീ ഓഫ് ചെയ്ത് അഞ്ച് മിനിറ്റിനു ശേഷം കൈയിൽ നെയ്യ് പുരട്ടിയ ശേഷം ഓരോ ഉരുളകളാക്കി പരത്തി എടുക്കുക. സ്വാദിഷ്ടമായ മിൽക്ക് പേട തയാർ.