ഹരിശ്രീ അശോകന് ​ഗോൾഡൻ വിസ; സന്തോഷം പങ്കുവച്ച് നടൻ

 

ലയാളത്തിന്റെ പ്രിയ നടൻ ഹരിശ്രീ അശോകന് ​ഗോൾഡൻ വിസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സി ഇ ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും നടൻ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഇതിന്റെ വീഡിയോ നടൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

ഇ സി എച്ച് ഭാരവാഹികൾക്കും യുഎഇ ​ഗവൺമെന്റിനും ഹരിശ്രീ അശോകൻ നന്ദി പറഞ്ഞു. നേരത്തെ മലയാളം ഉൾപ്പെടെ ഇന്ത്യൻ സംഗീതഞ്ജർക്കും, ചലച്ചിത്ര താരങ്ങൾക്കും, സംവിധയകർക്കും, നിർമ്മാതാക്കൾക്കും ഗോൾഡൻ വിസ നേടിക്കൊടുത്തത് ഇ.സി.എച്ച് ഡിജിറ്റൽ മുഖേനയായിരുന്നു.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.

allowfullscreen

മലയാള സിനിമയിൽ എന്തു വേഷവും അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കുന്ന ഒരു അതുല്യ നടൻ തന്നെയാണ് ഹരിശ്രീ അശോകൻ. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടവധി കഥാപാത്രങ്ങളെയാണ് നടൻ പ്രേക്ഷകർക്ക് സമ്മാനിച്ചത്. 

ഹരിശ്രീ അശോകൻ അഭിനയിച്ച "എ രഞ്ജിത്ത് സിനിമ " എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് അടുത്തിടെ പൂർത്തിയായിരുന്നു. നിഷാന്ത് സാറ്റുവാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, രഞ്ജി പണിക്കർ, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവൽ മേരി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നു. അജു വർഗീസ്, ജെ പി, കോട്ടയം രമേശ്, ജയകൃഷ്ണൻ, മുകുന്ദൻ, കൃഷ്ണ, കലാഭവൻ നവാസ്, ജാസ്സി ഗിഫ്റ്റ്, ബാലചന്ദ്രൻ ചുള്ളിക്കാട്, പൂജപ്പുര രാധാകൃഷ്ണൻ, ജോർഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.