'ആളുകൾ പറയാറുണ്ട് ഞാൻ ഡൗൺ ടു എർത്താണെന്ന്. എന്നാൽ ആ ക്വാളിറ്റിയെല്ലാം ഭാര്യയിൽ നിന്നാണു പഠിച്ചത്'; വിക്രം 

 

ഇന്ത്യൻ സിനിമയിലെ സൂപ്പർതാരമാണ് വിക്രം. മലയാളികൾക്കും പ്രിയപ്പെട്ട താരമാണ് വിക്രം. നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ധ്രുവം എന്ന ചിത്രത്തിലെ വിക്രമിനെ മലയാളികൾക്കു മറക്കാൻ കഴിയില്ല. എന്നാൽ, തമിഴിലായിരുന്നു താരം തന്റെ കരിയർ ഉറപ്പിച്ചത്. അന്യൻ, രാവൺ, കന്തസ്വാമി, താണ്ഡവം, സാമി, പൊന്നിയൻ സെൽവൻ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. മലയാള സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് വിക്രം. 

ഇപ്പോൾ തന്റെ ഭാര്യയെക്കുറിച്ച് വിക്രം പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. കുട്ടിക്കാലത്ത് എനിക്കെല്ലാം അമ്മയായിരുന്നു. വിവാഹത്തിനു ശേഷം ഭാര്യയായിരുന്നു എന്റെ ലോകം. എന്റെ  ഏറ്റവും വലിയ സപ്പോർട്ടാണ് ഭാര്യ (ശൈലജ ബാലകൃഷ്ണൻ). 33 വർഷത്തെ ദാമ്പത്യ ജീവിതം പ്രണയാർദ്രമായ ഓർമകളാണ് സമ്മാനിക്കുന്നത്.

മറ്റുള്ളവരെ സഹായിക്കാനുള്ള മനസും അതിനു വേണ്ടി പ്രവർത്തിക്കാനും അവൾ ശ്രദ്ധിക്കാറുണ്ട്. അതെല്ലാം വാക്കുകൾക്കതീതമാണ്. അവൾ മലയാളിയും ഞാൻ തമിഴനുമാണ്. ആളുകൾ പറയാറുണ്ട് ഞാൻ ഡൗൺ ടു എർത്താണെന്ന്. എന്നാൽ അത്തരം ക്വാളിറ്റിയെല്ലാം ഭാര്യയിൽ നിന്നാണു പഠിച്ചത്- വിക്രം പറഞ്ഞു.