മുഖ്യമന്ത്രി വി ഡി സതീശന്റെ വാഗ്ദാനത്തിനെതിരെ അഖിൽ മാരാർ

 
വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ വാഗ്ദാനത്തിനെതിരെ അഖിൽ മാരാർ. മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ പറ്റില്ലെന്നും മോട്ടോർ വാഹന മോഡിഫിക്കേഷൻ നിയമങ്ങൾ കേന്ദ്രത്തിന്റേത് ആണെന്നും അഖിൽ മാരാർ പറയുന്നു. അതിൽ സുപ്രീം കോടതിയുടെ വിധികളും ഉണ്ടെന്നും അഖിൽ ചൂണ്ടിക്കാണിച്ചു.വിഡി സതീശന് ഇക്കാര്യം അറിയാത്തത് കൊണ്ടല്ലെന്നും അധികാരത്തിൽ എത്താൻ നിങ്ങളെ പറ്റിച്ചെന്നും അഖിൽ മാരാർ ആരോപിക്കുന്നു. ഇക്കാര്യം രമേശ്‌ ചെന്നിത്തലയോട് താൻ ആദ്യം പറഞ്ഞിരുന്നുവെന്നും ആരെയും പറ്റിച്ചു അധികാരത്തിൽ എത്താൻ ആഗ്രഹം ഇല്ലാതിരുന്നത് കൊണ്ട് അദ്ദേഹം അതിന്റെ നിയമ വശങ്ങൾ പറഞ്ഞു തന്നെന്നും അഖിൽ പറഞ്ഞു.