പുഷ്പയുടെ വിജയം ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ തനിക്ക് പ്രചോദനമായെന്ന് അല്ലു അർജുൻ

 

 

'പുഷ്പ' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ തരം​ഗം തീർത്ത നടനാണ് അല്ലു അർജുൻ. ആദ്യ ഭാ​ഗം പോലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും തിയറ്ററുകളിൽ തരം​ഗം തീർത്തിരുന്നു. 'പുഷ്പ 2' വിൽ സാരി ധരിച്ചു കൊണ്ടുള്ള അല്ലു അർജുന്റെ രം​ഗങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. സാരിയുടുത്ത് സ്ത്രീയായുള്ള അല്ലുവിന്റെ ആക്ഷൻ രം​ഗങ്ങളും വൻ കയ്യടിയാണ് നേടിയത്.

ഇപ്പോഴിതാ ഈ രം​ഗത്തെക്കുറിച്ച് അല്ലു അർജുൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്. 'പുഷ്പ'യുടെ വിജയം ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ തനിക്ക് പ്രചോദനമായെന്ന് അല്ലു അർജുൻ പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും 'ആൽഫ' (Alpha) സ്വഭാവമുള്ളതുമായ വേഷമായിരുന്നു അതെന്നും നടൻ പറഞ്ഞു. 'ഫോർബ്സ് ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അല്ലു അർജുൻ. "ഒരു ആവറേജ് കണ്ടന്റ് കൊണ്ടൊന്നും ഇനി രക്ഷയില്ല.

നല്ല കണ്ടന്റ് കൊണ്ടുവരുക എന്നതാണ് ഏറ്റവും പ്രധാനം. ശരിക്കും സമ്മർദ്ദം ഉണ്ടാവുക എന്ന് പറയുന്നതും ഒരു പ്രിവിലേജാണ്. കാരണം, നമ്മുടെ രാജ്യത്ത് വളരെ കുറച്ചു പേർക്ക് മാത്രമേ സമ്മർദം ഉണ്ടാവുകയുള്ളൂ. അതിനാൽ, സമ്മർദ്ദം ഒരു അനുഗ്രഹമാണ്".- അല്ലു അർജുൻ പറഞ്ഞു.