കാരവാനിന് അകത്തിരുന്ന് ഫെയ്‌സ്ബുക്കിലൂടെ സ്ത്രീവിമോചന പ്രവർത്തനം നടത്തുന്നവരല്ല ഫെഫ്ക; ബി. ഉണ്ണികൃഷ്ണൻ

 

കാരവാനിന് അകത്തിരുന്ന് ഫെയ്‌സ്ബുക്കിലൂടെ സ്ത്രീവിമോചന പ്രവർത്തനം നടത്തുന്നവരല്ല ഫെഫ്കയെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. സ്ത്രീവിരുദ്ധമാണ് എന്ന വിമർശനം പല തവണ ഫെഫ്കയ്ക്കു നേരേ ഉയർന്നിട്ടുണ്ട്. അവർക്കുള്ള മറുപടിയായി പറയുന്നു, സൈബർ സ്‌പേസിന്റെ സുഖശീതളിമയിലിരുന്നുകൊണ്ട് സ്ത്രീവാദം പറയുന്നവരല്ല ഞങ്ങൾ, ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഫെഫ്കയുടെ തൊഴിലാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2009-ൽനിന്ന് ഈ വർഷത്തെ തൊഴിലാളി സംഗമത്തിലേക്കെത്തുമ്പോൾ സ്ത്രീപ്രാതിനിധ്യം വലിയ തോതിൽ വർധിച്ചു. ഫെഫ്കയിലെ എല്ലാ മേഖലയിലും ഇന്ന് സ്ത്രീസാന്നിധ്യമുണ്ട്. ഫെഫ്ക അടിസ്ഥാനപരമായി തൊഴിലാളി സംഘടനയാണ്. സ്ത്രീയും പുരുഷനും ക്വീർസമൂഹവും കറുപ്പും വെളുപ്പും എല്ലാം ഇതിൽ ഉൾക്കൊള്ളുന്നുവെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.